India

മൂര്‍ഖന്‍പാമ്പിനെ കൈയില്‍ പിടിച്ചുകൊണ്ടുള്ള നൃത്തം വൈറലായി;  12 കാരിയും രണ്ട് സ്ത്രീകളും അറസ്റ്റില്‍

കൈയില്‍ പാമ്പിനെയും കൊണ്ട് ഡാന്‍സ് കളിച്ചത് വിവാദമായതോടെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

കൈയില്‍ പാമ്പിനേയും പിടിച്ചുകൊണ്ടുള്ള ഗര്‍ബ നൃത്തം വൈറലായതോടെ 12 കാരി ഉള്‍പ്പടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. ഗുജറാത്തിലെ ജുനഗര്‍ ജില്ലയിലെ ഷില്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കൈയില്‍ പാമ്പിനെയും കൊണ്ട് ഡാന്‍സ് കളിച്ചത് വിവാദമായതോടെയാണ് നടപടി. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. 

മൂന്ന് സ്ത്രീകളും നിരന്നു നിന്നുകൊണ്ടായിരുന്നു നാഗനൃത്തം. പാമ്പിനെ രണ്ട് കൈയും കൊണ്ട് ഉയര്‍ത്തിപ്പിടിച്ച നിലയിലായിരുന്നു. ഒരാള്‍ പാമ്പിന്റെ വാലില്‍ പിടിച്ചുവെച്ച് കൈയില്‍ വാളും ഉയര്‍ത്തി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ പാമ്പ് ശ്രമിക്കുകയാണ് പാമ്പ്. ഇവരുടെ കൂടെ നിരവധി സ്ത്രീകളാണ് ഗാര്‍ബ നൃത്തം അവതരിപ്പിക്കുന്നത്. 

പരിപാടി നടത്തിയവര്‍ക്കും പാമ്പിനെ നല്‍കിയവര്‍ക്കുമെതിരേ പരാതിയുണ്ട്. അറസ്റ്റ് ചെയ്ത 12കാരിയെ ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയ്ക്കിടെയായിരുന്നു നൃത്തം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍