India

പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍ കഴുകിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറല്‍

പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍കഴുകിച്ച ബിജെപി മന്ത്രിയുടെ നടപടി വിവാദത്തില്‍ 

Author : സമകാലിക മലയാളം ഡെസ്ക്


ദില്ലി: പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍കഴുകിച്ച് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗത്തിന്റെ നടപടി വിവാദമാകുന്നു. മന്ത്രി നന്ദഗോപാല്‍ ഗുപ്തയാണ് പ്രവര്‍ത്തകരെകൊണ്ട് കാല്‍കഴുകിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍  വൈറലായിരിക്കുന്നത്. അലഹബാദില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ക്ഷീണിച്ച മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെകൊണ്ട് കാല്‍ തിരുമ്മിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എഎന്‍ഐ ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മന്ത്രി തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണോ പ്രവര്‍ത്തകര്‍ സ്വയം തയ്യാറായതാണോ എന്ന് വീഡിയോയില്‍ വ്യക്തമല്ല.  ഏതായാലും മന്ത്രിയുടെ നടപടി യുപിയിലെ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വീഡിയോ എതിരാളികള്‍ തങ്ങളുടെ ആയുധമാക്കി മാറ്റിക്കഴിഞ്ഞു. അലഹബാദ് സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗുപ്ത.

അടിമത്തവും പാദസേവയുമെല്ലാം ബിജെപിയുടെ മുഖമുദ്രയാണെന്നും ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോയെന്നും എതാരാളികളുടെ പ്രതികരണം. എന്നാല്‍ രക്തസമ്മര്‍ദ്ദം താഴ്ന്ന് അവശനായി കിടന്ന ഗുപ്തയെ പ്രവര്‍ത്തകര്‍ പരിചരിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്നാണ് ബിജെപിയുടെ വാദം. നേരത്തെയും നിരവധി നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഡെസ്‌ക്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം