India

പിഎം കെയേഴ്‌സ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്കു മാറ്റേണ്ടതില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

എന്‍ഡിആര്‍എഫിലേക്കു സംഭാവന നല്‍കുന്നതിന് ദുരന്ത നിവാരണ നിയമം തടസമല്ലെന്ന് കോടതി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്തുന്നതിനു രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്കു (എന്‍ഡിആര്‍എഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ആണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

എന്‍ഡിആര്‍എഫിലേക്ക് വ്യക്തികള്‍ക്ക് എപ്പോഴും സംഭാവന നല്‍കാനാവുമെന്ന ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്. എന്‍ഡിആര്‍എഫിലേക്കു സംഭാവന നല്‍കുന്നതിന് ദുരന്ത നിവാരണ നിയമം തടസമല്ലെന്ന് കോടതി വ്യക്തമാക്കി.

പിഎം കെയേഴ്‌സ് ഫണ്ട് വഴി സമാഹരിച്ച മുഴുവന്‍ തുകയും എന്‍ഡിആര്‍എഫിലേക്കു മാറ്റുന്നതിനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടാന്‍ പണം കണ്ടെത്തുന്നതിന് കഴിഞ്ഞ മാര്‍ച്ച് 28നാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്‌സ് ഒഫിഷ്യോ ചെയര്‍മാന്‍. പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാര്‍ എക്‌സ് ഒഫിഷ്യോ ട്രസ്റ്റിമാരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം