India

പിഐബിയുടെ ട്വിറ്റര്‍ പേജില്‍ അശ്ലീല ചിത്രം; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ആരാണ് ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നതെന്നും ഓഫീസ് സമയത്ത് അശ്ലീല ചിത്രങ്ങള്‍ കാണുന്നതാണോ ഉദ്യോഗസ്ഥരുടെ ജോലിയെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടു. പിഐബി ഹിന്ദി എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു. എന്നാല്‍ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേരാണ് ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നത്.

ആരാണ് ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നതെന്നും ഓഫീസ് സമയത്ത് അശ്ലീല ചിത്രങ്ങള്‍ കാണുന്നതാണോ ഉദ്യോഗസ്ഥരുടെ ജോലിയെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഉന്നതര്‍ ഫോളോ ചെയ്യുന്ന പേജിലാണ് അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

നിയമസഭയിലിരുന്ന് അശ്ലീല ചിത്രം കാണുന്ന എംഎല്‍എമാരുള്ള പാര്‍ട്ടി ഭരിക്കുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണെന്നും പരിഹാസങ്ങള്‍ ഉയരുന്നുണ്ട്.

ഇതിന് മുന്‍പ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വിസ്‌കിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് നീക്കം ചെയ്തു. മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജില്‍ മദ്യത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കിടയാക്കി. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രാലത്തിലെ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT