India

പിപിഇ കിറ്റ് ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു

പിപിഇ കിറ്റ് ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സത്താറ: വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വ്യക്തി സുരക്ഷാ വസ്ത്രം (പിപിഇ കിറ്റ്) ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ജ്വല്ലറിയില്‍നിന്ന് 780 ഗ്രാം സ്വര്‍ണമാണ് സംഘം കൊണ്ടുപോയത്.

ജ്വല്ലറി ഷോകേസില്‍നിന്നും കപ് ബോര്‍ഡില്‍നിന്നും പിപിഇ കിറ്റ് ധരിച്ചെത്തിയവര്‍ സ്വര്‍ണം എടുക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. തൊപ്പിയും മാസ്‌കും ഗ്ലൗസും പ്ലാസ്റ്റിക് ജാക്കറ്റും സംഘത്തിലുള്ളവര്‍ ധരിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗണ്‍ നിലില്‍ക്കെയാണ് കൊള്ള.

ഫാല്‍ത്തന്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. 78 തോല (780 ഗ്രാം) സ്വര്‍ണം നഷ്ടപ്പെട്ടതായി ഉടമ പൊലീസിനെ അറിയിച്ചു.  ഭിത്തി തുരന്നാണ് സംഘം അകത്തു കയറിയതെന്ന് ഉടമ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി