India

പുതപ്പില്‍ പടം പതിപ്പിക്കുന്നതിന്റെ പേരില്‍ ബിജെപിയുടെ എംപിയും എംഎല്‍എയും തമ്മില്‍ തല്ലി; സംഭവം പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്നതിനിടെ

ലോകസഭാ നേതാവ് രേഖ വര്‍മയും മഹോലി എംഎല്‍എ ശശാങ്ക് ത്രിവേദിയുടേയും ആളുകളാണ് ചേരി തിരിഞ്ഞ് തല്ലുകൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കടുത്ത ശൈത്യത്തില്‍ വലയുന്ന ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവര്‍ക്കായി കമ്പിളി പുതപ്പ് നല്‍കാന്‍ വിളിച്ചുചേര്‍ത്ത പരിപാടിക്കിടെ ബിജെപിയുടെ എംപിയും എംഎല്‍എയും തമ്മില്‍ തല്ലി. പുതപ്പില്‍ ചിത്രം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. ലഖ്‌നൗവില്‍ നിന്ന് 100 മീറ്റര്‍ മാറിയുള്ള സ്ഥലത്തുവെച്ച് ജില്ല ഭരണാധികാരികളും പൊലീസും നോക്കിനില്‍ക്കെയായിരുന്നു സംഭവം. 

ലോകസഭാ നേതാവ് രേഖ വര്‍മയും മഹോലി എംഎല്‍എ ശശാങ്ക് ത്രിവേദിയുടേയും ആളുകളാണ് ചേരി തിരിഞ്ഞ് തല്ലുകൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രേഖ വര്‍മ പൊലീസുകാരനെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് കൂടാതെ ദേഷ്യപ്പെട്ടുകൊണ്ട് ചെരിപ്പു കൈയിലെടുത്ത് ഇവര്‍ എതിരാളിയെ ആക്രമിക്കാനും ശ്രമിച്ചു. 

കടുത്ത ശൈത്യത്തെ തുടര്‍ന്ന് നിരവധിപേര്‍ മരിച്ചതോടെ വീടില്ലാത്തവര്‍ക്കും പാവങ്ങള്‍ക്കും കമ്പിളിപ്പുതപ്പ് വിതരണം ചെയ്യാനാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ബിജെപി നേതാക്കളുടെ ശ്രദ്ധമുഴുവന്‍ പുതപ്പില്‍ നേതാക്കളുടെ ചിത്രം പതിപ്പിക്കുന്നതിലായിരുന്നു. ശശാങ്ക് ത്രിവേദിയുടെ അനുയായിയെ രേഖ വര്‍മ ശകാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് ഇരു കൂട്ടരും ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഇരു ഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം