India

ഇതെന്താ പുതിയ ട്രക്ക് വാങ്ങിയതാണോ?; രാജ്‌നാഥ് സിങിന്റെ റഫാല്‍ പൂജയെ പരിഹസിച്ച് ശരദ് പവാര്‍

റഫാല്‍ യുദ്ധവിമാനത്തില്‍ ആയുധപൂജ നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റഫാല്‍ യുദ്ധവിമാനത്തില്‍ ആയുധപൂജ നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിരോധമന്ത്രിയെ ട്രക്ക് ഡ്രൈവറോട് ഉപമിച്ചാണ് പവാറിന്റെ വിമര്‍ശനം. 'പുതിയതായി വാങ്ങിയ ട്രക്കിനെ ദുഷ്ടശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ ഡ്രൈവര്‍ പൂജ നടത്തിയതുപോലെയാണ് ഇത്' എന്ന് പവാര്‍ പറഞ്ഞു.

ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു പവാറിന്റെ പരാമര്‍ശം. ' രാജ്യസുരക്ഷയ്ക്കായി സ്വീകരിക്കുന്ന നിലപാടുകളില്‍ സംശയമില്ല. പക്ഷേ റഫാല്‍ വിമാനങ്ങളില്‍ നാരങ്ങ ഉപയോഗിച്ച് പൂജ നടത്തിയത് പുതിയയാതി വാങ്ങിയ ട്രക്കിന് ഡ്രൈവര്‍ പൂജ നടത്തുന്നതുപോലെയാണ്'-അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്ന 36പുതിയ റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു വിജയദശമി ദിനത്തില്‍ രാജ്‌നാഥ് സിങ് പൂജ നടത്തിയതത്. വിമാനത്തില്‍ 'ഓം' മുദ്രചാര്‍ത്തിയ പ്രതിരോധ മന്ത്രി, ചക്രങ്ങള്‍ക്ക് സമീപം നാരങ്ങകള്‍ വയ്ക്കുകയും പൂക്കള്‍ വിതറുകയും ചെയ്തു. ഇതിനെ പരിഹസിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT