India

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം : സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു അക്രമം നടത്തിയതെന്ന് ഇയാൾ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്നലെയാണ് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തല വെട്ടിമാറ്റുകയായിരുന്നു. ഇയാള്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. വാർത്ത പുറം ലോകം അറിഞ്ഞതിന് പിന്നാലെ സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. 


പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, നടന്‍ രജിനികാന്ത് തുടങ്ങിയവര്‍ രംഗത്തെത്തി. സംഭവം നടന്ന് അൽപസമയത്തിനകം തന്നെ പോലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി. പ്രതിമ ഇന്ന് രാവിലെയോടെ പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT