India

പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷന് മുന്‍പിലിട്ടു

തിനേഴുകാരനെ കൊലപ്പെടുത്തിയതിന് ശേഷം യുവാവിന്റെ തല പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുചെന്നിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പതിനേഴുകാരനെ കൊലപ്പെടുത്തിയതിന് ശേഷം യുവാവിന്റെ തല പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുചെന്നിട്ടു. യുവാവിനെ വെട്ടിനുറുക്കിയതിന് ശേഷമായിരുന്നു ഇത്.

പുതുച്ചേരിയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് അംഗ സംഘം യുവാവിന്റെ തല തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുതുച്ചേരിക്ക് സമീപമുള്ള തടാകക്കരയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തമിഴ്‌നാട്ടിലെ കൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് വെട്ടിയെടുത്ത തല കൊണ്ടുവന്നിട്ടത്.

കൊല്ലപ്പെട്ട പതിനേഴുകാരന്‍ പുതുച്ചേരിയില്‍ അടുത്തിടെ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കൊലപാതകം നടന്നിരിക്കുന്നത് പുതുച്ചേരിയിലായതിനാല്‍ പുതുച്ചേരി പൊലീസ് ആയിരിക്കും അന്വേഷണം നടത്തുകയെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം