India

പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കുതോന്നിയത് ഭാഗ്യം; ഡി രാജയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യമെന്നും കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഐ നേതാവ് ഡി രാജക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഏതു വിധ്വംസകശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകര്‍ക്കാനാവില്ല. കാരണം ഇതു ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കില്‍ ഇതു കയ്യോടെ പിടികൂടപ്പെടുമായിരുന്നില്ല. പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യമെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജസ്റ്റിസ് ചെലമേശ്വറിനെ സിപിഐ നേതാവ് വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നം വിശദമായി ജസ്റ്റിസ് തന്നോട് സംസാരിച്ചതായി രാജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം നേരത്തെയുള്ളതാണെന്നും ഈ സന്ദര്‍ശനത്തിന് കൊടിയുടെ നിറം നല്‍കേണ്ടതില്ലെന്നും രാജ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

ഡീപ്ഫേക്ക് വിഡിയോകള്‍ക്ക് പിടിവീഴും; ദുബൈയുടെ ആദ്യ എഐ മോഡല്‍ വരുന്നു

ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു

13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അനുവദിക്കില്ല; 15 വരെ ഭാഗിക നിയന്ത്രണം; വിലക്കുമായി യൂറോപ്യന്‍ യൂണിയന്‍

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു