പ്രതീകാത്മക ചിത്രം 
India

പുലര്‍ച്ചെ ബൈക്കിലെത്തിയ അജ്ഞാതര്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; ട്രാന്‍സ്‌പോര്‍ട്ട് കണ്ടക്ടറുടെ നില ഗുരുതരം 

പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് പോകവേ, വനിതാ കണ്ടക്ടര്‍ക്ക് നേരെ ആസിഡാക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് പോകവേ, വനിതാ കണ്ടക്ടര്‍ക്ക് നേരെ ആസിഡാക്രമണം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് 35കാരിയെ ആക്രമിച്ചത്. മുഖത്തും കൈകളിലും പൊളളലേറ്റ യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബംഗളൂരുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.45ഓടേയാണ് സംഭവം. മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരിയാണ് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി. തുംകൂര്‍ സ്വദേശിയായ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ ജോലി സ്ഥലത്തേയ്ക്ക് പോകവേ, ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ യുവതിയെ സമീപിച്ചു. തുടര്‍ന്ന്  ഒരു പ്രകോപനവുമില്ലാതെ യുവതിയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രതികളെ പിടികൂടുന്നതിനുളള അന്വേഷണം ഊര്‍ജിതമാക്കിയതായി ബംഗളുരു പൊലീസ് പറയുന്നു. 35 കാരിക്ക് മതിയായ ചികിത്സാ-നിയമ പരിരക്ഷ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി