India

പുല്‍വാമ ഭീകരാക്രമണം : ജെയ്‌ഷെ ഭീകരന്‍ സജ്ജാദ് ഖാന്‍ അറസ്റ്റില്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുദാസ്സിര്‍ അഹമ്മദ് ഖാന്റെ സഹായിയായിരുന്നു ഇയാള്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കാളിയായ ജെയ്‌ഷെ ഭീകരന്‍ അറസ്റ്റില്‍. ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനായ സജാദ് ഖാനാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ഇന്നലെ രാത്രിയായിരുന്നു ഇയാള്‍ പിടിയിലായത്. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുദാസ്സിര്‍ അഹമ്മദ് ഖാന്റെ സഹായിയായിരുന്നു ഇയാള്‍. ഭീകരാക്രമണത്തിന് ശേഷം മുങ്ങിയ ഇയാള്‍ ഡല്‍ഹി ചെങ്കോട്ട ഏരിയയില്‍ കമ്പിളി പുതപ്പ് വില്‍പ്പനക്കാരനായി ഒളിച്ച് കഴിയുകയായിരുന്നു.

കശ്മീര്‍ സ്വദേശിയാണ് സജ്ജാദ് ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തിന് മുദാസ്സിര്‍ അഹമ്മദ് ഖാന് സ്‌ഫോടനത്തിന് ഉപയോഗിച്ച വാനും, സ്‌ഫോടക വസ്തുക്കളും എത്തിച്ച് നല്‍കിയത് സജ്ജാദ് ഖാനാണെന്ന് പൊലീസ് അറിയിച്ചു. സജ്ജാദും മുദാസിറും പാക് ഭീകരന്‍ യാസിറുമായി വ്യാജ നമ്പറിലുള്ള ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം