India

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം;  മുന്‍ സൈനികനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ആഷിഖിന് നേരെ മുഖം മറച്ചെത്തിയ ഭീകരവാദികള്‍ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: പുല്‍വാമയില്‍ മുന്‍ സൈനികനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. പിങ്ഗ്ലീന സ്വദേശിയായ ആഷിഖ് ഹുസൈന്‍(25) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ആഷിഖിന് നേരെ മുഖം മറച്ചെത്തിയ ഭീകരവാദികള്‍ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണം നടന്നതിന് പിന്നാലെ സൈനികര്‍ പ്രദേശം വളഞ്ഞിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഗ്രാമത്തിലേക്ക് കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ഭീകരവാദികളെ ഉടന്‍ പിടികൂടുമെന്നും സംയുക്ത സേന വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT