India

പൂവാലശല്യം ചോദ്യംചെയ്ത യുവതിയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി ; ഒരാള്‍ അറസ്റ്റില്‍

പൂവാല ശല്യം ചെറുത്ത യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നയായി നടത്തിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോപിഗഞ്ചിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

 ഗോപിഗഞ്ച്: പൂവാല ശല്യം ചെറുത്ത യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നയായി നടത്തിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോപിഗഞ്ചിലാണ് സംഭവം. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ചതോടെയാണ് വീട്ടിലെത്തി യുവതിയെ നാലംഗ സംഘം മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

യുവതിയെ നഗ്നയാക്കി നടത്തുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍  ഗ്രാമവാസികളില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായും പൊലീസ് കണ്ടെത്തി. 

യുവതിയെ ഉപദ്രവിച്ചവരെന്ന് സംശയിക്കുന്നവരില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ളവരെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം