India

പെട്രോള്‍ - ഡീസല്‍ വില ദിവസം തോറും മാറും;  മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

പുതുച്ചേരി, ആന്ധ്രാപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ആഗോള വിപണിയിലെ എറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചിക്കുന്ന രീതി മെയ് ഒന്നുമുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് എണ്ണകമ്പനികള്‍. ഇത് സംബന്ധിച്ച് അനുമതി കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ 5 നനഗരത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഐഒസി ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കി. 

പുതുച്ചേരി, ആന്ധ്രാപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഒരുമാസം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് എണ്ണ കമ്പനികള്‍ ഉദ്ദേശിക്കുന്നത്. 

നിലവില്‍ രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ വില പുതുക്കുന്നത്. പ്രധാനപ്പെട്ട ആഗോള വിപണികളിലെല്ലാം തന്നെ എണ്ണ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുളളത്.  

രാജ്യത്തെ 53000 ത്തോളം വരുന്ന ഫില്ലിങ് സ്‌റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ഈ സാഹചര്യത്തില്‍ ദിനം പ്രതിയുള്ള വില നിശ്ചയിക്കുന്നത് തടസ്സം സൃഷ്ടിക്കില്ലെന്നാണ് എണ്ണ കമ്പനികള്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ 90ശതമാനം വിപണിയും പൊതുമേഖലാ എണ്ണ കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്കാണ് ഇന്ത്യന്‍ എണ്ണവിപണിയില്‍ മേധവിത്തം.

എണ്ണവില ദിനം പ്രതിയാക്കുന്നതോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ ചെറിയ പൈസയുടെ വിത്യാസം മാത്രമെ വരൂ. നടപടി ഉപഭോക്താക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ലെന്നാണ് എണ്ണകമ്പനികളുടെ അവകാശവാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT