India

പെട്രോള്‍ പമ്പില്‍ വെച്ച് ബൈക്കിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഇത്രയും വലിയ തീപ്പിടുത്തം ഉണ്ടായിട്ടും ആര്‍ക്കും ആളപായം ഉണ്ടായിട്ടില്ല എന്നത് അതിശകരമായ കാര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുനെല്‍വേലി: പെട്രോള്‍ പമ്പില്‍ വെച്ച് ബൈക്കിന് തീപിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടകരമായ സംഭവം അരങ്ങേറിയത്. ബൈക്കുടമയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ധനം നിറയ്ക്കാനായി തിരുനെല്‍വേലി പെട്രോള്‍ സ്‌റ്റേഷനിലെത്തിയ യുവാവ് ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം പൈസ നല്‍കി പോകാനൊരുങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തയുടന്‍ തീപിടുത്തമുണ്ടായി. യുവാവിന്റെ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗത്തും തീപിടിച്ചു.

ഉടനെ ബൈക്ക് താഴെയിട്ട് ഇറങ്ങി ഓടിയ യുവാവിനെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ പെട്രോള്‍ പമ്പിലെ തീയും അണച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെട്രോള്‍ ടാങ്കിന്റെ കപ്പാസിറ്റിക്ക് അപ്പുറം ഇന്ധനം നിറച്ചതിനാലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു