India

പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ പതിവായി മോഷ്ടിക്കും; മുറികളിൽ ഒളിഞ്ഞു നോക്കും; ഒടുവിൽ യുവാവ് വലയിൽ

പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ പതിവായി മോഷ്ടിക്കും; മുറികളിൽ ഒളിഞ്ഞു നോക്കും; ഒടുവിൽ യുവാവ് വലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. പെയിങ് ഗസ്റ്റുകളായും വാടകയ്ക്കും മറ്റും പെണ്‍കുട്ടികള്‍ താമസിക്കുന്ന ഇടങ്ങളിലും ഇയാള്‍ അതിക്രമിച്ച് കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാറുണ്ട്. ശ്രീകാന്ത് (26) ആണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നു. ഇന്‍ഡോറിലെ വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കാണാതാകുന്നത് പതിവായതോടെ നാട്ടുകാരും ആളെ കണ്ടെത്താന്‍ രംഗത്തിറങ്ങി. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്. 

പെണ്‍കുട്ടികള്‍ പുറത്ത് പോകുന്ന തക്കം നോക്കിയാണ് ഇയാള്‍ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാനായി കയറുന്നത്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ ഇയാള്‍ പതിവായി ഒളിഞ്ഞു നോക്കാറുണ്ടെന്നും പൊലീസ് പറയുന്നു. 

വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരന്തരം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കള്ളനെ തപ്പി പൊലീസ് ഇറങ്ങിയത്. നഗര്‍ സുരക്ഷാ സമിതി, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെയൊക്കെ സഹായം പൊലീസ് തേടി. ഇവരോടെല്ലാം ജാഗ്രതയില്‍ ഇരിക്കാനും പൊലീസ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍, വാടക വീടുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി. ചുറ്റുവട്ടത്തുള്ള ആളുകളോട് രാത്രിയിലടക്കം നിരീക്ഷണം തുടരാന്‍ പൊലീസ് ആവശ്യപ്പെട്ടു. 

അങ്ങനെ പരിശോധന നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി ശ്രീകാന്ത് പൊലീസ് പിടിയിലായി. ഒരു വര്‍ഷം മുന്‍പ് സമാന കേസിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏറെനാള്‍ ഒളിവിലായിരുന്നു ശ്രീകാന്ത്. 

സമീപ പ്രദേശങ്ങളായ ശീതള്‍ നഗര്‍, സുമന്‍ നഗര്‍, സ്വര്‍ണ ഭാഗ് കോളനി, വിജയ് നഗറിലെ മറ്റ് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണം, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT