India

പൊതുഗതാഗതം ഉടന്‍ ആരംഭിക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതായി കേന്ദ്രം

പൊതുഗതാഗതവും ദേശീയപാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്ന് നിതിന്‍ ഗഡ്കരി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടന്‍തന്നെ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുകയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

പൊതുഗതാഗതവും ദേശീയപാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നല്‍കിയ എല്ലാ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.

ഗതാഗത മേഖലയിലെ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് അറിയാമെന്നും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ലണ്ടന്‍ പെതുഗതാഗത മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാജ്യത്തെ ബസ്, കാര്‍ ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഗഡ്കരി വ്യക്തമാക്കി.

ആഗോള വിപണിയില്‍ സ്ഥാനം കണ്ടെത്താന്‍ നിക്ഷേപകര്‍ കോവിഡ് പ്രതിസന്ധിയെ വലിയ അവസരമാക്കി മാറ്റണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ആര്‍ക്കും ചൈനയില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലാത്തതിനാല്‍ ഇതൊരു അനുഗ്രഹമായി നമ്മള്‍ കാണണം. നിക്ഷേപങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുവരാന്‍ ജപ്പാന്‍ പ്രധാനമന്ത്രിയും താത്പര്യപ്പെടുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാന്‍ ഇതൊരു അവസരമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല