ഫയൽ ചിത്രം 
India

പൊതുഗതാഗതം ഭാഗികമായി തുറന്നേക്കും ; ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ അനുവദിച്ചേക്കും ; നാലാംഘട്ടലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പരിഗണനയില്‍

രാജ്യത്തെ ഭാഗീകമായെങ്കിലും സാധാരണനിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ദേശീയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഞായറാഴ്ച അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാലാംഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും, നാലാംഘട്ടത്തിലെ ഇളവുകളുമെല്ലാം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ  അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും.

ലോക്ക് ഡൗണ്‍ മൂലം നിര്‍ജീവമായ രാജ്യത്തെ ഭാഗീകമായെങ്കിലും സാധാരണനിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന. ഇതിന്റെ ഭാഗമായി പൊതുഗതാഗതം നാലിലൊന്ന് എങ്കിലും അനുവദിച്ചേക്കും. അതീതീവ്ര മേഖലകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലാകും പൊതുഗതാഗതത്തിന് അനുമതി നല്‍കുക. ഹോട്ട്‌സ്‌പോട്ടുകള്‍ തീരുമാനിക്കാനുള്ള അനുവാദം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിക്കാനും നാലാംഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും. മെട്രോ സര്‍വീസുകള്‍ക്കും വിമാന സര്‍വീസുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കും. സാമൂഹിക അകലം പാലിച്ച് ബസ് സര്‍വീസ് നടത്താനും അനുമതി നല്‍കിയേക്കും. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിന്‍വലിക്കും. എല്ലാതരം ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കും.

ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളില്‍ വീടുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സമൂഹ്യ അകലം ഉറപ്പാക്കി ബസ് സര്‍വ്വീസുകള്‍ നടത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. കൂടുതല്‍ പ്രത്യേക യാത്ര ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കും.  മൂന്നാംഘട്ടത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ഡൗണ്‍ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം