India

പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരിയില്‍ നാളെ ബിജെപി ബന്ദ് 

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി ബന്ദ്

Author : സമകാലിക മലയാളം ഡെസ്ക്

കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി ബന്ദ്. പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കന്യാകുമാരി ജില്ലയിലാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അയ്യപ്പഭക്തന്മാരുടെ വാഹനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിജെപി അറിയിച്ചു.

പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരു  മണിയോടെയായിരുന്നു സംഭവം. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മന്ത്രിയുടെ വാഹനവ്യൂഹത്തെയാണ് സിഐയുടെ നേതൃത്വത്തില്‍ തടഞ്ഞത്. എന്നാല്‍ ഈ പ്രചാരണം പൊലീസ് നിഷേധിച്ചിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി അഞ്ചുമിനിറ്റിന് ശേഷം വന്നവരെയാണ് തടഞ്ഞത് എന്ന് പൊലീസ് പറയുന്നു. മാത്രമല്ല വാഹനം തടഞ്ഞതിന് മാപ്പ് എഴുതി നല്‍കിയിട്ടില്ലെന്നും പരിശോധന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി. 
്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍