India

പൊലീസിനോട് പക; ക്വാറന്റൈന്‍ സെന്ററിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കി; ട്രാന്‍സ്‌ജെന്ററുകള്‍ അറസ്റ്റില്‍

രതികളില്‍ ഒരാള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ലുധിയാന: ക്വാറന്റൈന്‍ സെന്ററിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയ മൂന്ന് ട്രാന്‍സ് ജെന്ററുകളെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

2019ല്‍ പ്രതികളില്‍ ഒരാളുടെ സഹോദരനെ മോഷണശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ഇവര്‍ പക വീട്ടാനായി കാത്തിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കോണ്‍സ്റ്റബള്‍ ഗുരുപീന്ദര്‍ സിങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജോധ്‌വാല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കൃഷ്ണ കോളനിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കിയിരുന്നു. മറ്റു ചിലരേയും ഇതേ സ്ഥലത്ത് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം വാട്ടര്‍ ടാങ്ക് തുറന്ന തനിക്ക് അതിരൂക്ഷമായ ഫിനൈലിന്റെ ഗന്ധം അനുഭവപ്പെട്ടെന്ന് കോണ്‍സ്റ്റബിള്‍ പറയുന്നു. ടാങ്കിന് സമീപിം പ്രതികളെ കണ്ടെന്ന് നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT