India

പൊലീസ് ബാരിക്കേഡിലെ ഇരുമ്പുവയര്‍ കൊലക്കയറായി, വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം 

പൊലീസ് ബാരിക്കേഡിലെ ഇരുമ്പുവയര്‍ കഴുത്തില്‍കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ബാരിക്കേഡുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഇരുമ്പുവയറില്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞാണ് ദാരുണാന്ത്യം. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊലീസ് ബാരിക്കേഡിലെ ഇരുമ്പുവയര്‍ കഴുത്തില്‍കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ബാരിക്കേഡുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഇരുമ്പുവയറില്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞാണ് ദാരുണാന്ത്യം. 

വടക്കുപടിഞ്ഞാറ് ഡല്‍ഹിയിലെ നേതാജി സുബാഷ് പ്ലേസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓണ്‍ലൈന്‍ കാബ് ഡ്രൈവറായ ഇരുപതിയൊന്നുകാരന്‍ അഭിഷേകാണ് മരിച്ചത്. 

കഴുത്തില്‍ വയറുകുരുങ്ങിയാണ് അഭിഷേക് മരിച്ചതെന്ന് പൊലീസ് സ്ഥിരികരിച്ചു. മൃതദേഹ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുളളുവെന്നും പൊലീസ് വ്യക്തമാക്കി. 

ബാരിക്കേഡുകള്‍ക്കിടയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ ഇരുമ്പുവയറ് ശ്രദ്ധയില്‍പ്പെടാതിരുന്നതാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യവിലോപം ചൂണ്ടികാണിച്ച് ഒരു സബ് ഇന്‍സ്‌പെക്ടറെയും നാലു പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'