India

പോകാൻ വണ്ടിയില്ല; സർക്കാർ ബസ് മോഷ്ടിച്ച് യുവാവിന്റെ യാത്ര; അന്വേഷണം

ലക്ഷ്യ സ്ഥാനത്ത് എത്തിയതിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വീട്ടിലേക്ക് പോകാൻ ബസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? കിട്ടുന്ന മറ്റ് വണ്ടികൾ ഉപയോ​ഗിക്കുക എന്നായിരിക്കും മറുപടി. എന്നാൽ ഇവിടെ ഒരു യുവാവ് ലക്ഷ്യത്തിലെത്താൻ ബസ് കിട്ടാതെ വന്നപ്പോൾ പിന്നൊന്നും നോക്കിയില്ല. നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് ഒറ്റപ്പോക്ക്. തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 

തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് യുവാവ് തട്ടിയെടുത്തത്. ലക്ഷ്യ സ്ഥാനത്ത് എത്തിയതിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു. ഇയാള്‍ ബസ് സ്‌റ്റേഷനിലെ ജീവനക്കാരനാണെന്നാണ് വിവരം. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വികാരാബാദ് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ച് ഗില്‍

ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

ചാലക്കുടി പഴയ പാലത്തിലൂടെ നാളെ മുതൽ വാഹനങ്ങൾ വിടില്ല; 6 ദിവസം ​ഗതാ​ഗതം നിരോധിച്ചു

SCROLL FOR NEXT