India

പോണ്‍ സൈറ്റുകളില്‍ കയറിയാല്‍ പണികിട്ടും; വിവരങ്ങള്‍ ചോര്‍ത്തി ഭീഷണി, ചോദിക്കുന്നത് വന്‍ തുക, തട്ടിപ്പുകള്‍ വര്‍ദ്ധിച്ചെന്ന് പൊലീസ്

ലോക്ക്ഡൗണ്‍ കാലത്ത് പോണ്‍ സൈറ്റുകള്‍ വഴി തട്ടിപ്പ് വ്യാപകമാകുന്നു എന്ന് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്


ലോക്ക്ഡൗണ്‍ കാലത്ത് പോണ്‍ സൈറ്റുകള്‍ വഴി തട്ടിപ്പ് വ്യാപകമാകുന്നു എന്ന് വിവരം. പോണ്‍സൈറ്റുകള്‍ സന്ദര്‍ശനം നടത്തുന്നവരുടെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. ബിറ്റ് കോയിനുള്‍ വഴി തുക നല്‍കിയില്ലെങ്കില്‍ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് നിരവധിപേര്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. 

പോണ്‍ വെബ്‌സൈറ്റുകളില്‍ വൈറസുകള്‍ കടത്തും. ആരെങ്കിലും വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോള്‍ ആ ആളുടെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുന്നു. പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ആളുടെ കോണ്‍ടാക്്ട്, ഫെയ്‌സ്ബുക്ക്, ഇ മെയില്‍ വിവരങ്ങള്‍ എല്ലാം ഇവര്‍ ചോര്‍ത്തുമെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ് സൂപ്രണ്ട് ബാല്‍സിങ് രജ്പുത് പറഞ്ഞു. 

തങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ അശ്ലീല വീഡിയോകള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഒരാളോട് ഇത്തരത്തില്‍ 2900 ഡോളര്‍ ആവശ്യപ്പെട്ടെന്നും രജ്പുത് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്