India

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുപിയില്‍ 100 ദളിത് യുവതികള്‍ ബുദ്ധമതം സ്വീകരിച്ചു

പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം രാജ്ഭാഹെയില്‍ ദേവികളുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടിയ ഇവര്‍ ചിത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കുകയും ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്: യുപിയിലെ സഹാരണ്‍പൂരില്‍ ദളിതര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് 100 ദളിത് സ്ത്രീകള്‍ ബുദ്ധമതം സ്വീകരിക്കുന്നതായി അറിയിച്ചു. സഹാരണ്‍പൂരിലുണ്ടായ ജാതി സംഘര്‍ഷങ്ങളെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഭീം ആര്‍മി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. രാംപൂര്‍ മണിഹരണില്‍ രണ്ടു മണിക്കൂറോളമാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.

പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം രാജ്ഭാഹെയില്‍ ഹിന്ദു ദേവികളുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടിയ ഇവര്‍ ചിത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കുകയും ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ പോലീസ് അതിക്രമത്തിനെതിരെ ഇവര്‍ ജില്ലാ ഭരണകൂടത്തിനും രാഷ്ട്രപതിക്കും മെമ്മോറാണ്ടം നല്‍കുകയും ചെയ്തു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT