India

പ്രണബിന് അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി (വിഡിയോ)

രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അന്ത്യോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ രാവിലെ ഒമ്പതു മുതല്‍ 12 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രണ്ടുമണിയോടെ ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. ഓഗസ്റ്റ് 10ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണബ്, തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്തരിച്ചത്.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രണബിന്റെ വിയോഗത്തിനു പിന്നാലെ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറുവരെ സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT