India

പ്രണബ് മുഖര്‍ജിയുടെ നില വഷളായി, ഡീപ് കോമയില്‍ എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

പ്രണബ് മുഖര്‍ജിയുടെ നില വഷളായി, ഡീപ് കോമയില്‍ എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശസ്ത്രക്രിയയെ തുടര്‍ന്ന ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില കൂടുതല്‍ വഷളായി. അദ്ദേഹത്തിന്റെ ആരോഗ്യ സൂചികകള്‍ ക്രമം തെറ്റിയ നിലയില്‍ ആണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.

പ്രണബ് മുഖര്‍ജി ആഴമേറിയ അബോധാവസ്ഥയില്‍ (ഡീപ് കോമ) തുടരുകയാണ്. വെന്റിലേറ്റര്‍ സാഹയത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

തലച്ചോറില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പതിനാറു ദിവസമായി ഇതേ അവസ്ഥയിലാണ് പ്രണബ് മുഖര്‍ജി. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍