India

പ്രണയിച്ചതിന് മർദ്ദനം; പത്തൊമ്പതുകാരിയെ അര്‍ധനഗ്നയാക്കി റോഡിലൂടെ നടത്തി, വിഡിയോയ്ക്ക് പിന്നാലെ അന്വേഷണം 

ആദിവാസി വിഭാ​ഗത്തില്‍പ്പെട്ട യുവതിയെയാണ് സ്വസമുദായത്തില്‍പ്പെട്ടവര്‍ തന്നെ മര്‍ദ്ദിച്ച് അവശയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: പ്രണയിച്ചതിന് പത്തൊമ്പതുകാരിയെ മര്‍ദ്ദിക്കുകയും അര്‍ധനഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാ​ഗത്തില്‍പ്പെട്ട യുവതിയെയാണ് സ്വസമുദായത്തില്‍പ്പെട്ടവര്‍ തന്നെ മര്‍ദ്ദിച്ച് അവശയാക്കിയത്. 

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗ്രാമത്തിലെ റോഡിലൂടെ യുവതിയെ അര്‍ധനഗ്നയാക്കി നടത്തിക്കുന്നതും വടികളുപയോഗിച്ച് മര്‍ദ്ദിക്കുന്നതും വിഡിയോയിൽ കാണാം. മറ്റൊരു ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാവിനെയാണ് പെൺകുട്ടി പ്രേമിച്ചത്. 

'എന്നോട് കരുണ കാട്ടണം' , എന്ന് യുവതി അ‌പേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. ശനിയാഴ്ച നടന്ന സംഭവത്തിൽ ഇനിയും പരാതിയൊന്നും ലഭിച്ചി‌ട്ടില്ലെന്നും വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ