India

പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന് സുപ്രീംകോടതി; നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ തന്നെ 

രാജ്യത്തെ പിടിച്ചുലച്ച ഡൽഹി നി​ര്‍ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച നാ​ലു​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ർജി സുപ്രീം കോടതി തളളി

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ഡൽഹി നി​ര്‍ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച നാ​ലു​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ർജി സുപ്രീം കോടതി തളളി. പ്രതികൾ ഒരുതരത്തിലുളള ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചിന്റേതാണ് വിധി.

 പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ന്‍, വി​ന​യ്  ശ​ര്‍മ, മു​കേ​ഷ് എ​ന്നി​വ​രാ​ണ്​ ഡ​ല്‍ഹി ഹൈ​ക്കോ​ട​തി​ വിധിച്ച വ​ധ​ശി​ക്ഷ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡ​ല്‍ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​ധി മു​മ്പ്​ സു​പ്രീം കോ​ട​തി ശ​രിവെ​ച്ചി​രു​ന്നു. ഇതിനെതിരെ പ്ര​തി​ക​ൾ വീ​ണ്ടും പു​നഃ​പ​രി​ശോ​ധ​ന ഹർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. 

നി​ല​വി​ല്‍ തിഹാർ ജയിലിൽ  ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന നാ​ലു പ്ര​തി​ക​ളു​ടെ ഹർ​ജി​യി​ൽ കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. കേ​സി​ല്‍ ആ​റു പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിക്ക് സം​ഭ​വ​സ​മ​യ​ത്ത് പ്രാ​യ​പൂ​ര്‍ത്തി ആ​കാ​തി​രു​ന്ന​തി​നാ​ല്‍ ത​ട​വു​ശി​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

അവശേഷിക്കുന്ന നാ​ലു പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ന്‍, വി​ന​യ്  ശ​ര്‍മ, മു​കേ​ഷ് എ​ന്നി​വ​രാ​ണ്​  വ​ധ​ശി​ക്ഷ​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽകിയത്. ​2012 ഡി​സം​ബ​ര്‍ 12നാ​ണ് ഫി​സി​യോ​തെ​റ​പ്പി വി​ദ്യാ​ര്‍ഥി​നി​യെ ഓ​ടു​ന്ന ബ​സി​ല്‍ ആ​റം​ഗ​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍കു​ട്ടി ഡി​സം​ബ​ര്‍ 29ന് ​മ​രി​ച്ചു. 

പ്രതികൾക്ക്​ വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിൽ തെറ്റില്ല. പ്രതികൾക്ക്​ വധശിക്ഷ തന്നെ കുറവാണ്​.  ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത്​ അവസാനിക്കണം. പെൺകുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT