India

പ്രതിദിന രോഗികള്‍ പതിനായിരത്തിനടുത്ത് ; ഒറ്റദിവസം 273 മരണം ; രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ടേകാല്‍ ലക്ഷം കടന്നു

2,26,770 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണം 6348 ആയി ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 273 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേതാല്‍ ലക്ഷം കടന്നു. 2,26,770 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണം 6348 ആയി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 2,26,713 രോഗികളാണുള്ളത്. മരണം 6363 ആയി. ഇന്ത്യയില്‍ 8944 പേരാണ് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

ഇന്ത്യയ്ക്ക് മുന്നിലുള്ള അമേരിക്കയില്‍ 17,083 പേരാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാമത് ബ്രസീലാണ്. 8318 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

രാജ്യത്ത് ഇതുവരെയായി 43,86,376 പേര്‍ക്ക് സാംപിള്‍ ടെസ്റ്റ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,43,661 പേര്‍ക്കാണ് കോവിഡ് സാംപിള്‍ പരിശോധന നടത്തിയതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT