India

ഉന്നാവോ പ്രതിഷേധത്തിനിടെ കുട്ടിയെ തീ കൊളുത്താന്‍ ശ്രമം ; ഡല്‍ഹിയില്‍ നാടകീയ സംഭവങ്ങള്‍, അമ്മ കസ്റ്റഡിയില്‍

പ്രതിഷേധത്തിനിടെ കുഞ്ഞിനെ തീകൊളുത്താന്‍ അമ്മ ശ്രമിച്ചു. കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങള്‍. പ്രതിഷേധത്തിനിടെ കുഞ്ഞിനെ തീകൊളുത്താന്‍ അമ്മ ശ്രമിച്ചു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമിച്ചത്. ഉടന്‍ തന്നെ ഇടപെട്ട പൊലീസ് കുട്ടിയെ രക്ഷിച്ചു. അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജ്യത്ത് പെണ്‍കുട്ടികള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍, എങ്ങനെ ഞാനെന്റെ കുട്ടിയെ വളര്‍ത്തും എന്നു ചോദിച്ചായിരുന്നു അമ്മ കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ചത്. വര്‍ധിക്കുന്ന സ്ത്രീപീഡനങ്ങളിലും, ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയ പൊലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം.

ഉന്നാവോയില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇന്നുതന്നെ ഉത്തര്‍പ്രദേശിലെ നാട്ടിലെത്തിക്കും. സംഭവത്തില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും, പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പേള്‍ വൈറ്റ്' ഫിനിഷ്, ഗോള്‍ഡ് ട്രിം കാറിന് മാത്രമല്ല, ശവപ്പെട്ടിക്കും പ്രീമിയം ലുക്ക്!

ഇത്തവണ കിരീടം തൂക്കണം! യുവത്വം + പരിചയസമ്പത്ത്= 'ആലപ്പി റിപ്പിൾസ്'

സവര്‍ക്കറെ ദേശസ്‌നേഹിയാക്കുന്നത് ആര്‍എസ്എസ് അജണ്ട; സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായി പാടണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു; വിട വാങ്ങിയത് ഇതിഹാസ വളർച്ചയുടെ 'കരുത്ത്'

'നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്'; തൃഷ മുൻപ് പങ്കുവച്ച പോസ്റ്റ് ചർച്ചയാക്കി ആരാധകർ