India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു

 2014 ല്‍ മോദി ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു മിശ്ര

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായ നൃപേന്ദ്ര മിശ്ര രാജിവച്ചു. 2014 ല്‍ മോദി ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു മിശ്ര. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് അദ്ദേഹം രണ്ടാഴ്ചകൂടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. മികച്ച ഓഫീസറായിരുന്നു നൃപേന്ദ്ര മിശ്ര എന്ന് മോദി ട്വീറ്റ് ചെയ്തു.

ഭരണത്തിലടക്കം മികച്ച അവഗാഹമുള്ള വ്യക്തിയായിരുന്നു. 2014 ല്‍ രാജ്യതലസ്ഥാനത്ത് എത്തിയപ്പോള്‍ പലകാര്യങ്ങളും അദ്ദേഹം പഠിപ്പിച്ചുതന്നു. അദ്ദേഹം പകര്‍ന്നുതന്ന അറിവുകള്‍ ഇന്നും തനിക്ക് വിലപ്പെട്ടതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

മിശ്ര വളരെയേറെ സഹായങ്ങള്‍ നല്‍കിയെന്നും അഞ്ച് വര്‍ഷമായി അദ്ദേഹം സഹായിയായി ഒപ്പമുണ്ടായിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റില്‍ പറയുന്നു.

യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്ര മുമ്പ് ട്രായ് ചെയര്‍പേഴ്‌സണായും ടെലികോം സെക്രട്ടറിയായും ഫെര്‍ട്‌ലൈസേഴ്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണയും അധികാരത്തില്‍ വന്നതോടെ് മിശ്രയെ വീണ്ടും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം ഒഴിയാന്‍ നൃപേന്ദ്ര മിശ്ര സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇത്രയും നാള്‍ പദവിയില്‍ തുടരുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം