India

പ്രസിഡന്റിനെ ശരിയാക്കിയപ്പോള്‍ മാപ്പ് തെറ്റിപ്പോയി; ചൈനയ്ക്ക് പകരം അമേരിക്ക; വീണ്ടും പരിഹാസം ഏറ്റുവാങ്ങി ബിജെപി പ്രതിഷേധം

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് എതിരെ നടത്തിയ ബിജെപിയുടെ മറ്റൊരു പ്രതിഷേധവും അമളിയില്‍ കലാശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് എതിരെ നടത്തിയ ബിജെപിയുടെ മറ്റൊരു പ്രതിഷേധവും അമളിയില്‍ കലാശിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു പകരം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ മാനക്കേട് മാറിവരുന്നതിന് മുന്‍പേ അടുത്ത അബദ്ധവും പറ്റി. ഇത്തവണ പ്രസിഡന്റ് ശരിയായപ്പോള്‍ ബാനറില്‍ ഉപയോഗിച്ച ഭൂപടം അമേരിക്കയുടേതായി പോയി. ബംഗാളിലെ ബിജെപിക്കാണ് അബദ്ധം പറ്റിയത്.

ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചൈനയുടെ മാപ്പ് തിരിച്ചറിയാന്‍പോലും പറ്റാത്തവരാണ് പ്രതിഷേധം നടത്തുന്നത് എന്നാണ് ട്വിറ്ററില്‍ നിറയുന്ന പരിഹാസം. പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിന്റെ രാജ്യത്തോട് ഇത് ചെയ്യരുതായിരുന്നു എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു