India

പ്രായത്തെ തോല്‍പ്പിച്ച് 68കാരി 'കോട്ട കീഴടക്കി', 80 ഡിഗ്രി ചരിവ്‌, കുത്തനെയുളള പടവുകള്‍ നിഷ്പ്രയാസം കയറി, അഭിനന്ദന പ്രവാഹം (വീഡിയോ)

മഹാരാഷ്ട്രയിലെ കോട്ടയുടെ കുത്തനെയുളള പടവുകള്‍ കയറിയ 68കാരിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ കോട്ടയുടെ കുത്തനെയുളള പടവുകള്‍ കയറിയ 68കാരിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം. നാസിക്കിലെ ഹരിഹര്‍ കോട്ടയുടെ കുത്തനെയുളള പടവുകളാണ് പ്രായത്തെ തോല്‍പ്പിച്ച് കൊണ്ട് 68 കാരി കീഴടക്കിയത്. ഇടുങ്ങിയതും പാറയില്‍ തീര്‍ത്തതുമായ ചെങ്കുത്തായ പടവുകളാണ് നിഷ്പ്രയാസം നടന്നു കയറിയത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സാരിയാണ് ഇവരുടെ വേഷം. പടവുകള്‍ പലതും 80 ഡിഗ്രി ചരിവില്‍ പാറയില്‍ കൊത്തിയെടുത്തതാണ്. വിദഗ്ധര്‍ പോലും പടവുകള്‍ കയറാന്‍ പ്രയാസപ്പെടുമ്പോഴാണ് 68കാരി അനായാസം മുകളിലേക്ക് നടന്ന് അടുത്തത്. മുകളില്‍ എത്തിയ ഇവരെ ഹര്‍ഷാരവങ്ങളോടെയും അഭിനന്ദനങ്ങളോടെയുമാണ് വരവേറ്റത്. 68കാരിയുടെ മുഖത്ത് വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചതിന്റെ സന്തോഷം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാര്‍ത്താവിതരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെയാണ് വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം 20,000 പേരാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

ദിവസങ്ങൾ മാത്രം... യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 225 ഒഴിവുകൾ; ഡിഗ്രി മതി

പ്രോട്ടീൻ ബാർ ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഗുണങ്ങളും ദോഷങ്ങളും

ബാങ്ക് ജീവനക്കാരുടെ സമരം; കേരള ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ തടസപ്പെടും

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി ബെഞ്ചിൽ ഭിന്നത