India

പ്രിയങ്ക ക്രിസ്ത്യാനി; കാശി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്ന് അഭിഭാഷകരുടെ സംഘം 

ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

വാരണാസി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ക്രിസ്ത്യാനിയാണെന്നും അതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്നും അഭിഭാഷകര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി.

പ്രിയങ്ക വാദ്ര ക്രിസ്ത്യാനിയാണെന്നും അതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കത്ത്.മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുളള കത്താണ് നല്‍കിയത്. ഇതില്‍ പ്രിയങ്കയുടെ ആരാധനാകേന്ദ്രം പളളിയാണെന്നും ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുളള പ്രിയങ്ക വാദ്രയുടെ ഗംഗാ യാത്ര ഇന്നും തുടരും. വിന്ധ്യാചല്‍ ക്ഷേത്രദര്‍ശനത്തോടെയാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്. നദിക്കരയില്‍ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. പ്രസംഗങ്ങളെക്കാള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതിനായാണ് ഈ യാത്രയെന്നും ആദ്യദിനം അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും