India

പ്രിയങ്കയെ വരവേല്‍ക്കാനൊരുങ്ങി യുപി; ലഖ്‌നൗവില്‍ കൂറ്റന്‍ റോഡ് ഷോ

എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനൊപ്പം ഈ മാസം പതിനൊന്നിന് യുപി സന്ദര്‍ശിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനൊപ്പം ഈ മാസം പതിനൊന്നിന് യുപി സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയുള്ള പ്രിയങ്കയുടെ ആദ്യസന്ദര്‍ശനമാണ്. പാര്‍ട്ടിയേല്‍പ്പിച്ച കിഴക്കന്‍ യുപിയുടെ ചുമതലയും ഏറ്റെടുക്കും. 

11 ന് ലക്‌നൗവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ പ്രിയങ്കയും സിന്ധ്യയും പ്രവര്‍ത്തകരുമായി നേരിട്ട് ആശയ വിനിമയം നടത്തും. ഉത്തര്‍പ്രദേശില്‍ വേണ്ടിവന്നാല്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മല്‍സരിക്കുമെന്ന് പറഞ്ഞ നേതൃത്വം രാഷ്ട്രീയ ധാരണകളുടെ സാധ്യത തേടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രിയങ്ക കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ചുമതല ഏറ്റെടുത്തത്. 

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും. എ.ഐ.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. പല തവണ പരാജയപ്പെട്ടവര്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്