India

പ്ലസ് ടുക്കാരിക്ക് ലഹരി വസ്തുക്കള്‍ നല്‍കി; കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു;  പരാതി

പ്ലസ് ടുക്കാരിക്ക് ലഹരി വസ്തുക്കള്‍ നല്‍കി -  കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്‌: പ്ലസ് ടുക്കാരിയെ ലഹരിവസ്തുക്കള്‍ നല്‍കി കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം നല്‍കിയതായി പരാതി. ഹരിയാനയിലെ സോണിപതിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 

കഴിഞ്ഞ ദിവസം പുസ്തകങ്ങളും മരുന്നും വാങ്ങാനായി പെണ്‍കുട്ടി സോണിപതില്‍ എത്തിയപ്പോള്‍  സുഹൃത്തുക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ചു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്ത് വാഹനത്തില്‍ എത്തിയത്. പെണ്‍കുട്ടിക്ക് സുഹൃത്തുക്കളുടെ അടുത്ത് എത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ ഇയാള്‍ ലഹരിപാനീയങ്ങള്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു

വാഹനത്തില്‍ കയറിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ അടുത്ത് എത്തിക്കുന്നതിന് പകരം അജ്ഞാത സ്ഥലത്തുകൊണ്ടു പോയി യുവാവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യുകയായിരുന്നു. കാറില്‍ കയറിയപ്പോള്‍ ലഹരി അടങ്ങിയ ശീതളപാനീയങ്ങള്‍ നല്‍കി ബോധം കെടുത്തിയെന്നും കാറില്‍ നിന്ന് സുഹൃത്തിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അജ്ഞാത സ്ഥലത്തെത്തിയപ്പോല്‍ ഇയാളുടെ സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി പറയുന്നു. 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ യുവതിയുടെ കാമുകനും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT