പ്രതീകാത്മക ചിത്രം 
India

പ്ലസ്ടുക്കാർക്ക് കേ​ന്ദ്ര സേനയിൽ അവസരം; 400 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

പ്ലസ്ടുക്കാർക്ക് കേ​ന്ദ്ര സേനയിൽ അവസരം; 400 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

Author : സമകാലിക മലയാളം ഡെസ്ക്

നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (I) 2021ന് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ആകെ 400 ഒഴിവുകളാണുള്ളത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.

2021 ഏപ്രിൽ 18നാണ് പരീക്ഷ. കേരളത്തിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. 

നാഷണൽ ഡിഫൻസ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ഡിഫൻസ് അക്കാദമിയിലെ വ്യോമ സേനയിലേക്കും നാവിക സേനയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു കോഴ്സ് പാസായവരാകണം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

പ്രായപരിധി- 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകൾ എന്നിവയുടെ വിശദ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം. 

പരീക്ഷാഫീസ്: 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT