ഭുവനേശ്വര്‍: രാവിലെ ഒന്‍പതരയോടെ ഫോനി ചുഴലിക്കാറ്റ് പുരിയുടെ തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഒഡീഷയിലെ പുരി, ജഗത്സിങ്പൂര്‍, കെന്ദ്രാപ്പാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ബഞ്ച്, ഗജപതി, ഗഞ്ചാം, ഖോര്‍ദ, കട്ടക്ക്, ജയ്പൂര്‍ എ്ന്നീ ജില്ലകളെയാവും ബാധിക്കുക. ഏകദേശം 10,000 ത്തിലേറെ ഗ്രാമങ്ങളും 50 ലേറെ നഗരങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. 10 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത സങ്കേതങ്ങളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫോനി രാവിലെ തീരത്തെത്തുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളം വ്യാഴാഴ്ച രാത്രിയോടെ അടച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാത്രി 9.30 മുതല്‍ നാളെ വൈകുന്നേരം ആറ് മണിവരെ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങുമെന്ന പ്രവചനത്തെ തുടര്‍ന്നാണിത്.
വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് അടുത്ത ദിവസങ്ങളില്‍ യാത്ര ക്രമീകരിക്കുമെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ വിസ്താര, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് റദ്ദാക്കുന്നതിന്റെ പൈസ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നൂറിലേറെ ട്രെയിനുകളും ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കി്.
1999 ന് ശേഷം ഒഡീഷയിലെത്തുന്ന അതിതീവ്ര ചുഴലിക്കാറ്റാവും ഫോനി.ഒഡീഷയ്ക്ക് പുറമേ പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തീരങ്ങളിലും ഫോനി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജാഗ്രതപാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates