India

ഫെഡറല്‍ മുന്നണി നീക്കത്തിന് തിരിച്ചടി; കെസിആറുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് സ്റ്റാലിൻ

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കോണ്‍ഗ്രസ്–ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. സംസ്ഥാനത്തെ നാലു മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരിക്കിലാണ്. അതിനാൽ കാണാന്‍ കഴിയില്ലെന്നാണ് സ്റ്റാലിന്റെ ഓഫീസ് അറിയിച്ചത്.

ഈ മാസം 13ന് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ യുപിഎ സഖ്യത്തിന്റെ ഭാഗമായി ഡിഎംകെ മല്‍സരിക്കുന്ന ഘട്ടത്തില്‍ ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കണ്ടാണ്  സ്റ്റാലിന്റെ പിന്‍മാറ്റം എന്നാണ് സൂചന.   ബിജെപിക്കും കോൺ​ഗ്രസിനും ബദലായി ഫെഡറൽ മുന്നണികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ചന്ദ്രശേഖര റാവു. ഇതുമായി ബന്ധപ്പെട്ട് റാവു തൃണമൂൽ കോൺ​ഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളെയും സമീപിച്ചിരുന്നു. 

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്–ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്റെ സാധ്യത തേടി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് സ്റ്റാലിനെ കാണാന്‍, ചന്ദ്രശേഖര റാവു താത്പര്യം പ്രകടിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്