India

ഫെയ്‌സുബുക്ക് സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കി; ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍

സിനിമയ്ക്ക് പോകാമെന്ന വ്യാജേനെ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കികൊണ്ടുവരികയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് കൂട്ട ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഇയാള്‍ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായ ഭര്‍ത്താവിനെയും കൂട്ടാളികളെയും കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 

23കാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടില്‍ നിന്നും അടുത്ത പട്ടണമായ ജോഗേശ്വരിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴെക്കും ആ രണ്ട് സുഹൃത്തുക്കള്‍ അവിടെക്ക് എത്തിയിരുന്നു. അവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനായി ഇയാള്‍ കൂട്ടുനില്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പല്‍ഗാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാനിയമത്തിലെ 376 ഡി വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം