India

ഫേസ്ബുക്ക് സുഹൃത്ത് കൂട്ടബലാത്സംഗത്തിനിരയാക്കി ,ദൃശ്യങ്ങള്‍ പകര്‍ത്തി ; വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് യുവതി

ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച യുവാവ് കെണിയില്‍പ്പെടുത്തി ഹോട്ടലില്‍ എത്തിച്ചുവെന്നും അവിടെ വച്ച് യുവാവും സഹോദരന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സുഹൃത്തായ വ്യക്തി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച യുവാവ് കെണിയില്‍പ്പെടുത്തി ഹോട്ടലില്‍ എത്തിച്ചുവെന്നും അവിടെ വച്ച് യുവാവും സഹോദരന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുന്ന യുവാവ് , വിവാഹത്തിനായി നിര്‍ബന്ധിക്കുകയാണെന്നും 23 കാരിയായ യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സോനുവെന്ന യുവാവിനെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയായ യുവതിക്ക് മതിയായ സുരക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം