India

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് വീണ്ടും വിദ്യാര്‍ത്ഥിയെ കാണാതായി; മറ്റൊരു ഫോണില്‍ നിന്ന് വിളിച്ച് രണ്ടുദിവസം കഴിഞ്ഞ് മടങ്ങുമെന്ന് പറഞ്ഞു , ദുരൂഹത

ഫെബ്രുവരി 15ന് കാണാതായ വിദ്യാര്‍ത്ഥിയെ കുറിച്ച് ഇനിയും സൂചനയൊന്നും ലഭിക്കാതിരിക്കവെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് വീണ്ടും വിദ്യാര്‍ത്ഥിയെ കാണാതായി. ഫെബ്രുവരി 15ന് കാണാതായ വിദ്യാര്‍ത്ഥിയെ കുറിച്ച് ഇനിയും സൂചനയൊന്നും ലഭിക്കാതിരിക്കവെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായിരിക്കുന്നത്. 

ബിഹാറില്‍ നിന്നുള്ള ഒന്നാംവര്‍ഷ ബി എ വിദ്യാര്‍ത്ഥി ഷിബ്‌ലു അലിയെയാണ് കാണാതായിരിക്കുന്നത്. ചില രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കാനായി ഓഗസ്റ്റ് 27ന് വീട്ടില്‍ നിന്ന് പോയതിന് ശേഷമാണ് അലിയെ കാണാതായത്. 

യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ശേഷം, അലി വീട്ടുകാരുമായി ബന്ധപ്പെട്ടിരിന്നു. രണ്ട് ദിവസത്തിന് ശേഷം മടങ്ങുമെന്ന അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. 

എന്നാല്‍ മറ്റൊരു ഫോണില്‍ നിന്ന് അലി സഹോദരന്‍ നൗഷാദിനെ വിളിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞേ മടങ്ങുള്ളു എന്ന് പറഞ്ഞു. അലി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് പിതാവ് വാരാണസിയില്‍ എത്തി. സെപ്റ്റംബര്‍ മൂന്നിന് അലിയെ കാണാനില്ല എന്ന് കാണിച്ച് പിതാവ് സര്‍താജ് അലി ലങ്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ, മധ്യപ്രദേശില്‍ നിന്നുള്ള ശിവ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT