India

ബന്ധത്തിന് വിസമ്മതിച്ചു; 20 കാരിയെ 26 കാരന്‍ വെടിവച്ചുകൊന്നു; വെടിയുണ്ടകളും പിസ്റ്റളും നിര്‍മ്മിച്ചത് യൂട്യൂബ് നോക്കി

സ്വന്തമായി പിസ്റ്റളും വെടിയുണ്ടകളും നിര്‍മ്മിച്ച്  26കാരനായ ഡ്രൈവര്‍ കാമുകിയെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: സ്വന്തമായി പിസ്റ്റളും വെടിയുണ്ടകളും നിര്‍മ്മിച്ച്  26കാരനായ ഡ്രൈവര്‍ കാമുകിയെ കൊലപ്പെടുത്തി. കൊല്‍ക്കത്തയിലാണ് സംഭവം.  ഇന്റര്‍നെറ്റിലൂടെ വീഡിയോ കണ്ടാണ് ഇയാള്‍ ആയുധങ്ങള്‍ നിര്‍മ്മിച്ചത്.

രാകേഷ് അല്‍ദാര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ഇതുവരെ മറ്റൊരുക്രിമിനല്‍ പശ്ചാത്തലവും പ്രതിക്ക് ഇല്ലെന്നും ടാക്‌സി ഓടിച്ച് ജീവിതം പുലര്‍ത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. കൃത്യം നിര്‍വഹിക്കാനായി ഇയാള്‍ നിര്‍മ്മിച്ചത് ഒറ്റതവണ മാത്രം വെടിവെക്കാവുന്ന പിസ്റ്റളായിരുന്നു. ഇതിനായി ഇയാള്‍ ആശ്രയിച്ചത് യൂട്യൂബ് വീഡിയോകള്‍ ആയിരുന്നെന്ന് ജോയിന്റ് കമ്മീഷണര്‍ മുരളീധര്‍ ശര്‍മ പറഞ്ഞു.

ഹല്‍ദാര്‍ തന്റെ 20 കാരിയായ കാമുകിയെയാണ് വെടിവച്ച് കൊന്നത്. വീട്ടില്‍ യുവതി കിടന്നുറങ്ങുന്നതിനിടെ കഴുത്തിന് നേരെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്ന് യുവതി ഇയാളെ അറിയിച്ചിരുന്നു. എന്നാല്‍ യുവാവ് അതിന് അനുവദിച്ചിരുന്നില്ല. ഇയാള്‍ വിവാഹിതനുമാണ്. യുവതി തന്നെ വിട്ടുപോകുമെന്നുറപ്പിച്ചതോടെയാണ് യുവാവ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം സമീപത്തെ വെള്ളത്തില്‍ പിസ്റ്റള്‍ വലിച്ചെറിഞ്ഞശേഷം കൃത്യസ്ഥലത്ത് നിന്ന്  ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. നേരത്തെ ഇയാള്‍ യുവതിയെ ഭീഷിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT