India

ബലാത്സംഗ കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം

ആസാറാമിനൊപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പേര്‍ക്ക് 20 വര്‍ഷം വീതം തടവിനും ജോധ്പുരിലെ പ്രത്യേക കോടതി വിധിച്ചു

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവു ശിക്ഷ. ആസാറാമിനൊപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പേര്‍ക്ക് 20 വര്‍ഷം വീതം തടവിനും ജോധ്പുരിലെ പ്രത്യേക കോടതി വിധിച്ചു. കേസില്‍ പ്രതികളായിരുന്ന രണ്ടുപേരെ കോടതി വെറുതെ വിട്ടിരുന്നു. 

സഹാറന്‍പുരിലെ ആശ്രമത്തില്‍ ആസാറാം ബാപ്പുവും കൂട്ടു പ്രതികളും ചേര്‍ന്ന് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക കോടതി മുറിയിലാണു ജഡ്ജി മധുസൂദന്‍ ശര്‍മ വിധി പ്രസ്താവിച്ചത്. ഏറെ അനുയായികളുള്ള ആസാറാം പ്രതിയായ കേസില്‍ വിധി പറയുന്നതിനു മുന്നോടിയായി മൂന്നു സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.  അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാനൂറോളം പേര്‍ പൊലീസിന്റെ കരുതല്‍ തടങ്കലിലാണ്.

രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുളളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ് ആശാറാം അനുയായികള്‍ കൂടുതലുളളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. 

2013 ഓഗസ്റ്റ് 31 നാണു ജോധ്പുരിലെ ആശ്രമത്തില്‍വച്ചു 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആശാറാം ബാപ്പുവിനെ പിടികൂടിയത്. മധ്യപ്രദേശിലെ ചിണ്ട്‌വാര സ്വദേശികളാണു പെണ്‍കുട്ടികളും കുടുംബാംഗങ്ങളും. ആശാറാം ബാപ്പുവിന്റെ അനുയായികളുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT