India

ബലാത്സംഗശ്രമം ചെറുത്തു; വിധവയെ ജീവനോടെ തീകൊളുത്തി അക്രമി രക്ഷപ്പെട്ടു

രാവിലെ കൃഷിയിടത്തിലെത്തിയ പ്രദേശവാസിയാണ് ഭൂരിഭാഗവും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്


ഗൊരഖ്പുര്‍: ബലാത്സംഗ ശ്രമം ചെറുത്തു നിന്ന ദളിത് യുവതിയെ ജീവനോടെ തീകൊളുത്തി. 35കാരിയായ യുവതിയെ പിന്നീട് 85 ശതമാനവും പൊള്ളലേറ്റ നിലയില്‍ വയലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിനടുത്തെ ഭട്‌നിയിലാണ് സംഭവം. 

യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. 

ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 35കാരിയും വിധവയുമായ യുവതിയെ വീടനടുത്തുള്ള കൃഷിയിടത്തില്‍ വെച്ച് രാജ്ബര്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന യുവതിയെ തീകൊളുത്തി ഇയാള്‍ രക്ഷപ്പെട്ടു. രാവിലെ കൃഷിയിടത്തിലെത്തിയ പ്രദേശവാസിയാണ് ഭൂരിഭാഗവും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT