India

ബലാല്‍ത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്നും ചാടി

ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൂട്ടബലാത്സംഘം ചെറുക്കാനായി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിജയവാഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിനില്‍ വെച്ച് ഇവരെ മൂന്ന് പേര്‍ ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഉപദ്രവത്തെത്തുടര്‍ന്ന് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. അപ്പോള്‍ മറ്റു യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.

തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തീവണ്ടി വിജയവാഡയില്‍ എത്തിയതോടെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയവാഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

സഹയാത്രികരൊന്നും ആ സമയത്ത് സഹായിച്ചില്ലെന്നും പ്രതികരിച്ചില്ലെന്നും യുവതി പരാതിപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT