India

ബലാല്‍സംഗക്കേസ് പ്രതിയെ കോടതി വളപ്പില്‍ 'കൈകാര്യം' ചെയ്ത് അഭിഭാഷകന്‍, സാക്ഷിയായി പൊലീസുകാര്‍ ( വീഡിയോ)

വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് കൊണ്ടുവരുമ്പോഴായിരുന്നു അഭിഭാഷകന്‍ മര്‍ദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വളപ്പില്‍ കൈകാര്യം ചെയ്ത് അഭിഭാഷകന്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് കൊണ്ടുവരുമ്പോഴായിരുന്നു കോടതി വളപ്പില്‍ ഉണ്ടായിരുന്ന അഭിഭാഷകന്‍ മര്‍ദിച്ചത്. കോടതി വളപ്പിലേക്ക് കയറിയ പ്രതിയെ പൊലീസുകാരെ വകഞ്ഞുമാറ്റി അഭിഭാഷകന്‍ ഇടിക്കുകയായിരുന്നു.

അഭിഭാഷകന്‍ മര്‍ദിച്ചതോടെ കൂടുതല്‍ രംഗം വഷളാകുന്നതിന് മുമ്പെ പൊലീസുകാര്‍ പ്രതിയെ കോടതിക്ക് അകത്തേക്ക് കൊണ്ടുപോയി. ഇതിനിടെ ഒരു പൊലീസുകാരന്‍ എത്തി അഭിഭാഷകനെ പിടിച്ചുമാറ്റുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT