India

ബസില്‍ പാന്റ്‌സിന്റെ സിബ്ബഴിച്ച് 22കാരന്‍; ദേഹത്ത് കൈക്രിയക്ക് ശ്രമിച്ച 'ഞരമ്പ് രോഗി'യെ കൈകാര്യം ചെയ്ത് യുവതി; അറസ്റ്റ്

ബസിനുള്ളില്‍ വച്ച് പാന്റ്‌സിന്റെ സിബ്ബഴിച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച 22 കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബസിനുള്ളില്‍ വച്ച് പാന്റ്‌സിന്റെ സിബ്ബഴിച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച 22 കാരന്‍ അറസ്റ്റില്‍. മുംബൈയിലെ ബിഇഎസ്ടി ബസിനുള്ളില്‍ വച്ച് വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. രാജേന്ദ്ര പാട്ടീലെന്ന 22കാരനാണ് പൊലീസിന്റെ പിടിയിലായത്. 

തിരക്കുള്ള ബസില്‍ വച്ചാണ് ഇയാള്‍ യുവതിയുടെ പിന്നില്‍ നിന്ന് അപമാനിക്കാന്‍ ശ്രമിച്ചത്. ആദ്യം തിരക്കു മൂലമാണ് പ്രശ്‌നമുണ്ടായതെന്ന് യുവതി കരുതി. എന്നാല്‍, പിന്നീടും ശല്യം തുടര്‍ന്നതോടെ യുവതി ശ്രദ്ധിക്കാന്‍ തുടങ്ങി.

ബസില്‍ തിരക്കൊഴിഞ്ഞിട്ടും യുവതിയുടെ പിന്നില്‍ നിന്ന് മാറി നില്‍ക്കാന്‍ യുവാവ് കൂട്ടാക്കിയില്ല. യുവതിയുടെ ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ അവര്‍ താക്കീത് നല്‍കി. 

എന്നാല്‍, യുവാവ് സിബ്ബഴിച്ചാണ് തന്റെ പിന്നില്‍ നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയ യുവതി ഇയാളെ മര്‍ദ്ദിക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. തിരക്കുള്ള ബസില്‍ കയറി പതിവായി സ്ത്രീകളെ ശല്ല്യം ചെയ്യുന്നയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു