India

ബസ്സുകളില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപനം

സ്ത്രീകള്‍ക്ക് എസി ബസ്സുകളിലും ഈ സൗജന്യം ലഭ്യമാണ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്രയുമായി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരാണ് ഇത് അറിയിച്ചത്. ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ക്ലസ്റ്റര്‍ ബസുകളിലും ഈ സൗജന്യം ലഭിക്കും.

രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടയ്‌ക്കേണ്ട എന്ന ചരിത്ര തീരുമാനം കെജ്‌രിവാള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി ഉപയോഗം 200 യൂണിറ്റിനുള്ളില്‍ ആണെങ്കില്‍ അവര്‍ക്ക് വൈദ്യുതി ബില്‍ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഇതൊരു ചരിത്ര തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.

200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള തുക തന്നെ ഈടാക്കും. 201 യൂണിറ്റ് മുതല്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് നാലര രൂപയാണ് ഈടാക്കുന്നത്. 401 യൂണിറ്റ് മുതല്‍ 800 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് ആറര രൂപ ഈടാക്കും. 801 മുതല്‍ 1200 യൂണിറ്റ് വരെയാണ് ഉപയോഗമെങ്കില്‍ ഒരു കിലോവാട്ടിന് ഈടാക്കുക ഏഴ് രൂപയാണ്. 1200 യൂണിറ്റിന് മുകളിലാണ് ഉപയോഗമെങ്കില്‍ കിലോവാട്ടിന് എട്ട് രൂപയാണ്. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ കുറച്ച് സമയം എടുത്തെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപനം നടത്താന്‍ സാധിക്കാതെ പോയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു